Kerala
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരണപ്പെട്ടു; ആരോപണവുമായി കുടുംബം
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ ഒരു യുവതി മരിച്ചതായി ബന്ധുക്കൾ പരാതി നൽകി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിലെ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്.
ശാലിനി കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് ഗൈനകോളജി വിഭാഗത്തിൽ D & C പരിശോധനക്ക് എത്തി. B.P, ഷുഗർ അല്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച ശാലിനിക്ക് ഗുളിക നൽകിയതിന് 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് പെട്ടെന്ന് അബോധാവസ്ഥയിൽ കിടക്കുകയും ചെയ്തു.
ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും, പുലർച്ചെ 5 മണിയോടെ ആശുപത്രി അധികൃതർ മരിച്ചു എന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ശാലിനി മരണം ആശുപത്രിയിലെ ചികിത്സാ പിഴവ് സംഭവിച്ചതായി കാണിച്ച് ഗാന്ധിനഗർ പൊലീസ് കേസെടുത്തു.