Kerala
കൊമ്പന് ഈരാറ്റുപേട്ട അയ്യപ്പന് ചരിഞ്ഞു
കൊമ്പന് ഈരാറ്റുപേട്ട അയ്യപ്പന് ചരിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്.
ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്. കേരളത്തിലെ പല പ്രശസ്തരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആനയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കേരളത്തിൽ ഉടനീളം 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്.