Kerala
ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി! രോഗികളെ പെരുവഴിയിൽ
കൊല്ലം: രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയി. കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ഇന്ന് രാവിലെ ആശുപത്രി അടച്ചുപൂട്ടി കൂട്ടത്തോടെ മുങ്ങിയത്. ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആശുപത്രിയിലെത്തിയവര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് നിരവധി യുവജനസംഘടനള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തി. ഇതോടെ ജ ജീവനക്കാര്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.