Kerala
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം ; പ്രതിപക്ഷത്തിൻ്റെ വിമർശനം രാഷ്ട്രീയം, അവരുടെ കാലത്ത് ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്: മന്ത്രി കെ കൃഷ്ണൻകുട്ടി
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ടിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകും.പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലൈൻ എപ്പോൾ സ്ഥാപിച്ചു, അകലം പാലിച്ചിട്ടുണ്ടോ എന്നതുൾപ്പടെ പരിശോധിക്കും. ഷെഡ് നിർമിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ലൈൻ താഴ്ന്ന് കിടക്കുന്ന സ്ഥലങ്ങളിലെത്തി അടിയന്തര ഇടപെടൽ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷത്തിന് പറയാൻ ഒരു ന്യായവുമില്ല. അവരുടെ കാലത്ത് ഒരുപാട് സംഭവങ്ങൾ ഉണ്ടായി.
ഇവിടെ അബദ്ധത്തിൽ സംഭവിച്ചതാണ്. സ്കൂളിൽ വൈദ്യുതി വിതരണം നിർത്തി കവേർഡ് കണ്ടക്ടർ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് ഇനിയും സർക്കാരിന്റെ സഹായമുണ്ടാകുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.