Kerala

കേരളശബ്ദത്തിലൂടെയും ,നാനയിലൂടെയും കേരളത്തെ വരച്ചു കാട്ടിയ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു

Posted on

കേരളശബ്ദത്തിലൂടെയും ,നാനയിലൂടെയും കേരളത്തെ വരച്ചു കാട്ടിയ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ ട്രെയിനിൽ നിന്നും വീണ് മരിച്ചു.ഫോട്ടോഗ്രാഫി എന്നത് കേവലം ചിത്രങ്ങൾ പകർത്തുന്ന കലയല്ലെന്നും ചരിത്രത്തിന്റെ വിലപ്പെട്ട നിമിഷങ്ങൾ പകർത്തിവെക്കുന്ന ദൗത്യമാണെന്നും തെളിയിച്ച വ്യക്തിയായിരുന്നു കൊല്ലം മോഹൻ.മാർത്താണ്ഡത്ത് വച്ച് കുടുംബ സമേതം യാത്രചെയ്യുമ്പോൾ ട്രെയിനിൽ നിന്നും വീണാണ് മരിച്ചത് .

സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ പകർത്തുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. കേരളത്തിലെ പ്രസിദ്ധീകരണ രംഗത്ത് ഫോട്ടോഗ്രാഫറെന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം സഹപ്രവർത്തകർക്കിടയിലും ശ്രദ്ധേയനായിരുന്നു.

കൊല്ലം കുരീപ്പുഴ മണലിൽ ശിവക്ഷേത്രത്തിന് സമീപമാണ് അദ്ദേഹത്തിന്റെ വീട്.അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാധ്യമ-ഫോട്ടോഗ്രഫി മേഖലയിലുള്ളവർക്കും തീരാനഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version