Kerala
കൊല്ലത്ത് പെയിന്റ് ഷോറൂമിൽ വൻ തീപിടിത്തം
കൊല്ലം: കൊല്ലത്ത് പെയിന്റ് ഷോറൂമിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10:45-ഓടെ ചാത്തന്നൂരിലെ ട്രോറിയൽ മെറ്റൽസിന്റെ പെയ്ന്റ് ഷോറൂമിലാണ് വൻ തീപിടുത്തം ഉണ്ടായത്.
ഫയർ ഫോഴ്‌സിന്റെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ച്ചു. വലിയ ശബ്ദം കേട്ട് കടയിലെ ജീവനക്കാരൻ നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. കടയുടെ പുറക് വശത്താണ് തീപിടിച്ചത്. പിന്നീട് പടർന്ന് പിടിക്കുകയായിരുന്നു. ചാത്തന്നൂർ സ്വദേശി രാജേഷ് ഭവനിൽ രാജേഷിന്റെ ഉടമസ്ഥതയലുള്ളതാണ് കട.