Kerala
ബോണറ്റിൽ നിന്ന് കറുത്ത പുക; ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; കൊല്ലത്തെ സംഭവം ഇങ്ങനെ…
കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ആലുംപീടികയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ആള്‍ട്ടോ കാറിനാണ് തീപ്പിടിച്ചത്. വണ്ടിയുടെ ബോണറ്റിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട സജീവ് കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. ആലുംപീടിയ ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്.
സജീവ് മാത്രമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി ഇറങ്ങിപ്പോഴേക്കും കാറില്‍ തീ ആളിപ്പടരുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.