India
കൊൽക്കത്തയിലെ വൻ തീപിടുത്തം; മരണം 21 ആയി
കൊല്‍ക്കത്ത: ആനന്ദ്പൂരിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മരണം 21 ആയി. അപകടത്തില്‍ 23 പേരെ കാണാതാവുകയും ചെയ്തു. ജനുവരി 26ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫാക്ടറിക്കുള്ളില്‍ തീപ്പിടുത്തമുണ്ടായത്.
തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുന്ന സമയമായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു. മരിച്ചവരോ കാണാതായവരോ ആയ തൊഴിലാളികളെല്ലാം കിഴക്കൻ മേദിനിപൂർ, പടിഞ്ഞാറൻ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.