Kerala
കൊടുങ്ങല്ലൂരില്‍ ഉത്സവത്തിന് എത്തിച്ച ആന മറ്റൊരു ആനയെ കുത്തി
തൃശൂർ: കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് സമീപം ഉത്സവത്തിന് എത്തിച്ച ആന മറ്റൊരു ആനയെ കുത്തി. ശിവരാത്രി മഹോത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവൻ എന്ന ആനയാണ് കൂടെയുണ്ടായിരുന്ന മൂത്തകുന്നം പദ്മനാഭൻ എന്ന ആനയെ കുത്തിയത്.
ആന ഇടഞ്ഞ വിവരമറിഞ്ഞ് വൻജനക്കൂട്ടം സ്ഥലത്തുണ്ടായി. എലിഫെന്റ് സ്ക്വാഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാൻ സ്ഥലത്തെത്തി. ഒൻപത് ദിവസം നീണ്ടുനില്‍ക്കുന്ന ശിവരാത്രി ആഘോഷം കഴിഞ്ഞ ദിവസമാണ് ആനയോട്ടത്തോടെ ക്ഷേത്രത്തില്‍ ആരംഭിച്ചത്.