Kerala

പൊതുചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

Posted on

കാസർഗോഡ് :പൊതുചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വന്ദേമാതരം പാടി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ മന്ത്രി വേദിയിൽ ഇരിക്കുകയായിരുന്നു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയതിന് പിന്നാലെയാണ് മന്ത്രിയും വേദിയിലുണ്ടായിരുന്ന മറ്റുള്ളവരും ഇരിക്കാൻ ശ്രമിച്ചത്. എന്നാൽ ആലാപനം തുടർന്നതോടെ മന്ത്രിയും സമീപത്തുണ്ടായിരുന്ന ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവരും ഇരുന്നു.

ആലാപനത്തിനിടയിൽ മന്ത്രി അടുത്തുണ്ടായിരുന്നവരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്നതാണ് കോൺഗ്രസിന്റെ മുൻകാല നിലപാട്.സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version