Kerala
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ(ശനിയാഴ്ച )
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി ദിവസേന പ്രത്യേക ദിവ്യബലികളും നൊവേനകളും 1001 എണ്ണത്തിരി തെളിയിച്ചുള്ള പ്രാർത്ഥനാശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.
1001 എണ്ണത്തിരി ശുശ്രൂഷ തിരുനാളിന്റെ പ്രധാന ആകർഷണംഅസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി വിശ്വാസികൾ വണങ്ങുന്ന വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥ്യം തേടി നിരവധി ഭക്തരാണ് ദേവാലയത്തിലെത്തുന്നത്. അനുഗ്രഹങ്ങൾക്കുള്ള നന്ദിയും കൃതജ്ഞതയും പ്രാർത്ഥനയിലൂടെ പ്രകടിപ്പിക്കുന്ന 1001 എണ്ണത്തിരി തെളിയിക്കൽ ശുശ്രൂഷ തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കും.വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ദേവാലയ അധികൃതർ ക്ഷണിച്ചു.
ഫാ. ജെയിംസ് കുടിലിൽ (വികാരി)ഫാ. ജോസഫ് മരോട്ടിക്കൽ (സഹവികാരി)റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ സ്റ്റീഫൻ ചിറയിൽ (കൈക്കാരന്മാർ) ജോസ് ആലപ്പാടൻ
05.30 am :വിശുദ്ധ കുർബാന : വെരി റവ. ഫാ. ജെയിംസ് കുടിലിൽ
07.00 am ::വിശുദ്ധ കുർബാന വെരി റവ. ഫാ. ജോർജ് മറ്റത്തിൽ CMI (പ്രിയോർ മേരിഗിരി ആശ്രമം)
10.00 am ::വിശുദ്ധ കുർബാന റവ. ഫാ. ജോർജ് കൊട്ടാരത്തിൽ (വികാരി, പൂവക്കുളം പള്ളി)
05.00 pm ::വിശുദ്ധ കുർബാന റവ. ഫാ. ജോസ് തറപ്പേൽ (Jr.) (വികാരി, ഉദയഗിരി പള്ളി)
06.30 pm : 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ