Kerala

കിഴതടിയൂർ നൊവേന തിരുന്നാൾ : ആകാശത്ത് വഴിതെറ്റി സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ പോലെയാവരുത് നമ്മൾ :മാർ ജോസഫ് കല്ലറങ്ങാട്ട്

Posted on

പാലാ :ആകാശത്ത് വഴി തെറ്റി സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ പോലെയാവരുത് നമ്മൾ ;യൂദാശ്ലീഹാ ക്രിസ്തുവിനായി രക്തം ചിന്തിയവരിൽ ഒരാളാണ്.ശ്ലീഹായുടെ വിശ്വാസ തീവ്രത നമ്മൾ അനുകരിക്കേണ്ടതുണ്ടെന്ന് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന തിരുന്നാളിനോട് അനുബന്ധിച്ചുള്ള തിരുന്നാൾ കുർബാനയിൽ വചനം പങ്കു വയ്ക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

ഈ തിരുന്നാൾ തിരുവചനത്തിന്റെ ആഘോഷമായി നമ്മൾ മാറ്റണം .ഈശോയെ ലക്‌ഷ്യം വച്ച് നമ്മൾ ജീവിതത്തിൽ മുന്നേറണം .ഈ പെരുന്നാൾ അതിനുള്ള അവസരമായി കാണണം .നവ മോചനം നേടിയിട്ടേ നമ്മൾ പോകാവൂ എന്നും പിതാവ് കൂട്ടിച്ചേർത്തു .രൂപതയ്ക്ക് ഗുണകരമായ കഴിവും പ്രാപ്തിയുമുള്ള ഒരു വികാരിയച്ചനാണ് ഇവിടെയുള്ളതെന്നും പിതാവ് കൂട്ടിച്ചേർത്തു .

12 നു ആയിരങ്ങൾ പങ്കെടുക്കുന്ന തിരുന്നാൾ പ്രദക്ഷിണം .3 പി എം നു വിശുദ്ധ കുർബാന നൊവേന ഫാദർ ജോർജ് പാറേക്കുന്നേൽ ;5 നു വിശുദ്ധ കുർബാന നൊവേന .ഫാദർ ജോർജ് ഞാറ്റുതൊട്ടിയിൽ ;630 നി ജപമാല ;7 നു വിശുദ്ധ കുർബാന .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version