Kerala
കിഫ്ബി മസാല ബോണ്ടില്‍ ഇ ഡിയ്ക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്‌റ്റേ
കിഫ്ബി മസാല ബോണ്ടില്‍ ഇ ഡിയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രിക്ക് എതിരായ ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിന് എതിരെയുള്ള നോട്ടീസ് നടപടികള്‍ക്കും സ്റ്റേയുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇന്നലെയാണ് ഇഡി നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. കേവലം രാഷ്ട്രീയ പ്രേരിതമായ നോട്ടീസ് മാത്രമാണിതെന്നും ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഇടപെടലുണ്ടായിരിക്കുന്നത്. കിഫ്ബിയ്ക്ക് അയച്ച നോട്ടീസും തുടര്‍നടപടികളും കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.