Kerala

കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും

Posted on

കോട്ടയം :മണ്ഡല പുനർനിർണ്ണയത്തിനായുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ട് പോവുമ്പോൾ കേരളത്തിലെ പല പൊതു പ്രവർത്തകരുടെയും ശുക്രനും തെളിയുകയാണ് .കോൺഗ്രസ് ;ബിജെപി തുടങ്ങിയ പാർട്ടികളിലെ പൊതു പ്രവർത്തകർക്കാണ് ഇത് മൂലം കൂടുതൽ ഗുണം ലഭിക്കുന്നത് .കോട്ടയം ജില്ലയിലെ പാലായിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഷോൺ ജോർജ് ജയത്തിന്റെ വക്കത്ത് വരെ വന്നെത്തിയതാണ്.ചരിത്രത്തിലാദ്യമായി പാലായിൽ ബിജെപി സ്ഥാനാർഥിക്ക്‌ 36000 വോട്ട് ലഭിക്കുകയും ചെയ്തു .മണ്ഡല പുനർ നിർണ്ണയം നടന്നാൽ ഷോൺ ജോർജ് പുതുതായി രൂപം കൊള്ളുന്ന എരുമേലി നിയമസഭാ മണ്ഡലത്തിലേക്ക് മാറുമെന്നാണ് ലഭിക്കുന്ന സൂചനകൾ .കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിലെ തലപ്പുലം പഞ്ചായത്തിൽ ഷോൺ ജോർജിന് 6 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു .തലപ്പുലം പഞ്ചായത്ത് എരുമേലി നിയമസഭാ മണ്ഡലത്തിൽ ചേർക്കാനുള്ള നീക്കവും ശക്തമായിട്ടുണ്ട് .

അതുപോലെ തന്നെ ബിജെപി യിലെ ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡണ്ട് സുമിത് ജോർജ് ;മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് സി മീനാഭവൻ;ബിജെപി ജില്ലാ സെക്രട്ടറി എൻ കെ ശശി കുമാർ .ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ തുടങ്ങിയവർ സ്ഥാനാര്ഥികളായേക്കും .കോൺഗ്രസിലെ ബിജു പുന്നത്താനം ,ടോമി കല്ലാനി ;തോമസ് കല്ലാടൻ ;പാലാ മുൻസിപ്പൽ ചെയർപേഴ്‌സൺ മായാ രാഹുൽ എന്നിവരും നിയമസഭയിലേക്ക് മത്സരിക്കാൻ സാധ്യതയുള്ളവരാണ് .പാലായിലെ ഒരു കൗൺസിലർ ബിജെപി യുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും സീറ്റിന്റെ കാര്യത്തിൽ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും നിയമസഭാ സീറ്റുകൾ വർധിച്ചാൽ ഈ കൗൺസിലറുടെ ബിജെപി പ്രവേശനത്തിനും സാധ്യതയുണ്ട് .

മണ്ഡല പുനർനിർണ്ണയത്തിനായുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. ലോക്സഭയിലെ സീറ്റ് വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും 50% സീറ്റ് വർദ്ധന ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്. ഇതുപ്രകാരം കേരളത്തിലെ നിയമസഭാ സീറ്റുകളുടെ എണ്ണവും 50% വർദ്ധിക്കും. ബിൽ നിയമമായാൽ നിലവിലുള്ള 140 നിയമസഭാ മണ്ഡലങ്ങൾ 210 ആയി ഉയരും. അതായത് 70 സീറ്റുകളുടെ വർദ്ധന. ഇത് കേരളത്തിന് മാത്രമുള്ള വർദ്ധനയല്ല. ഓരോ സംസ്ഥാനത്തെയും നിലവിലുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ 50% വർദ്ധനയാണ് നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള നിലവിലെ ആപേക്ഷിക സീറ്റ് അനുപാതം നിലനിർത്തുക എന്നതും ഈ നിർദ്ദേശത്തിന്റെ ലക്ഷ്യമാണ്. കേരളത്തിന്റെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20-ൽ നിന്നും 30 ആയി ഉയർത്താനാണ് നിർദ്ദേശം.

രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ പരമാവധി അംഗസംഖ്യ 850 ആക്കുന്നതിനും ഭരണഘടനാ ഭേദഗതി ബിൽ ലക്ഷ്യമിടുന്നു. എന്നാൽ 850 എന്നത് പരമാവധി അംഗസംഖ്യയാണ്. അത്രയും സീറ്റുകൾ നിർബന്ധമായും ഉണ്ടാകണമെന്നില്ല. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ജനപ്രാതിനിധ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഇതിനായി കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണ്ണയ കമ്മീഷനെ നിയോഗിക്കും. കമ്മീഷനാണ് മണ്ഡലങ്ങളുടെ അതിർത്തികൾ നിശ്ചയിക്കുക. സീറ്റുകൾ 210 ആയാൽ കൂടുതൽ ജനപ്രതിനിധികൾക്ക് അവസരം ലഭിക്കും. പുതിയ മണ്ഡലങ്ങൾ രൂപീകരിക്കുന്നതോടെ ഓരോ എം.എൽ.എ-യുടെയും മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. ജനങ്ങൾക്ക് തങ്ങളുടെ ജനപ്രതിനിധിയെ കൂടുതൽ എളുപ്പത്തിൽ സമീപിക്കാനും പ്രാദേശിക പ്രശ്നങ്ങൾ അവതരിപ്പിക്കാനും സാധിച്ചേക്കും. റോഡ്, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക ആവശ്യങ്ങൾ നിയമസഭയിൽ കൂടുതൽ വ്യക്തമായി അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും.

പുതിയ മണ്ഡലങ്ങൾ രൂപീകരിക്കുന്നതോടെ രാഷ്ട്രീയ പാർട്ടികൾക്ക് കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും കൂടുതൽ പേർക്ക് തിരഞ്ഞെടുപ്പിൽ ജനവിധി തേടാനും അവസരം ലഭിക്കും. അതേസമയം കൂടുതൽ മണ്ഡലങ്ങൾ വരുന്നതുകൊണ്ട് മാത്രം ഭരണനിർവ്വഹണം മെച്ചപ്പെടുമെന്ന് ഉറപ്പില്ല. മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയവും ജനസംഖ്യാ വിതരണവും പ്രാതിനിധ്യത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version