Kerala

കേരള സ്റ്റോറി 2വിനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി

Posted on

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ സ്വകാര്യ അന്യായ പരാതി. സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ക്ക് എതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലിയാണ് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചത്.

ടീസറിനും ട്രൈയിലറിനും എതിരെയാണ് സ്വകാര്യ അന്യായം സമർപ്പിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും വഴി സംവിധായകനും നിര്‍മ്മാതാവും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനും വർഗീയ കലാപം സൃഷ്ടിക്കാനും ശ്രമിക്കുകയാണ് എന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version