Kerala
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്.
കേന്ദ്രസർക്കാരിന് എതിരായ വിമർശനങ്ങൾ ഗവർണർ അതെപടി വായിക്കാൻ തയ്യാറാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മാസപ്പടി വിവാദവും ധനപ്രതിസന്ധിയുമാകും പ്രതിപക്ഷത്തിൻ്റെ ആവനാഴിയിലെ പ്രധാന ആയുധങ്ങൾ. നവകേരള സദസ്സിൻ്റെ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് ഭരണപക്ഷം സഭയിലെത്തുന്നത്.