Kerala

യുഡിഎഫ് തരംഗം, 90 സീറ്റില്‍ ലീഡുമായി മുന്നേറ്റം

Posted on

തിരുവനന്തപുരം: കേരളത്തിന്റെ കാറ്റ് എങ്ങോട്ട് എന്ന് വിധിയെഴുതിയ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് തരംഗം.

140 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90ലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് 50ല്‍ താഴെ മണ്ഡലങ്ങളിലാണ് ലീഡ് ഉയര്‍ത്തുന്നത്. എന്നാല്‍ എല്‍ഡിഎഫ് ലീഡ് ഉയര്‍ത്തുന്ന മണ്ഡലങ്ങളില്‍ ആശ്വാസകരമായ മുന്നേറ്റമല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേരിയ ലീഡ് ആണ് ഉയര്‍ത്തുന്നത്. ഇത്തവണ വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന എന്‍ഡിഎ നാലിടത്താണ് ലീഡ് ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version