Kerala

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ നിർദേശിക്കാൻ ഹൈക്കമാൻഡ് നീക്കം

Posted on

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ നിർദേശിക്കാൻ ഹൈക്കമാൻഡ് നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലേക്ക് രമേശ് ചെന്നിത്തലയും, കെ സി വേണുഗോപാലും വി ഡി സതീശനും എത്തി. മൂവരെയും ഒപ്പം ഇരുത്തി കൊണ്ടായിരിക്കും ചർച്ചകൾ നടക്കുക. ഡൽഹിയിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

എംഎൽഎമാരുടെ കൂടുതൽ പിന്തുണ കെ സി വേണുഗോപാലിനാണ്. ഇന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്നാണെന്നത് വ്യക്തമല്ല. അതേസമയം. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മമുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിലെത്തി ചര്‍ച്ച മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.

വി ഡി സതീശനായി പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കെപിസിസിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version