India
പത്ത് ദിവസം ധ്യാനമിരിക്കാൻ അരവിന്ദ് കെജ്‌രിവാള്‍; വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: പത്ത് ദിവസത്തെ ധ്യാനമിരിക്കാൻ പഞ്ചാബിലെത്തി ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍.
പഞ്ചാബിലെ ഹോഷിയാര്‍ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം. മാർച്ച് 15 വരെ കെജ്‌രിവാൾ വിപാസന കേന്ദ്രത്തിൽ തുടരും.
അതേസമയം ധ്യാനത്തെ ചൊല്ലി പഞ്ചാബിൽ ആം ആദ്മി പാർട്ടി, കോൺഗ്രസ് വാക്ക് പോര് മുറുകുകയാണ്. ഇന്നലെ പഞ്ചാബിൽ എത്തിയ അരവിന്ദ് കെജ്‌രിവാളിന് അകമ്പടിയായി പഞ്ചാബ് സർക്കാരിൻ്റെ വലിയ വാഹന വ്യൂഹമാണ് എത്തിയിരുന്നത്.