Kerala
വോട്ടിംഗ് മെഷിനുകളില്‍ കൂടുതല്‍ ഇടത്ത് രണ്ടില കാണണം; നേതാക്കളോട് നിര്‍ദേശം നല്കി കേരള കോണ്‍ഗ്രസ് എം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വാങ്ങിയെടുക്കാന്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം.
സമ്മര്‍ദ്ദം ചെലുത്തി സീറ്റ് വാങ്ങിയെടുക്കാന്‍ എംഎല്‍എമാര്‍ക്ക് ജില്ലകളുടെ ചുമതല നല്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
യുഡിഎഫ് ക്ഷണിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാവില്ലെന്ന് വിലയിരുത്തല്‍.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അംഗസംഖ്യ കൂട്ടിയില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് വിലപേശല്‍ ശേഷി കുറയുമെന്ന് നേതൃത്വം വിലയിരുത്തി.