Kerala

സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ

Posted on

പാലാ :സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ഡാന്സ് കൂനാനിക്കലിന്റെ പ്രസംഗം ശ്രദ്ധേയമായി . ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്നാ ണ് കേരളം കർഷക യൂണിയൻ (എം)സംസ്ഥാന സെക്രട്ടറി  ഡാന്റീസ് കൂനാനിക്കൽ സിപിഎം വേദിയിൽ അഭിപ്രായപ്പെട്ടത് .

എസ് ഐ ആർ പിൻവലിക്കുക ;ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിപിഎം വർഗ ബഹുജന സംഘടനകളുടെ ആഭിമുഖ്യത്തിൽ പാലായിൽ നടന്ന ബഹുജന റാലിയും പൊതുസമ്മേളനത്തെയും അഭിസംബോധന ചെയ്യുകയായിരുന്നു ഡാന്റീസ് കൂനാനിക്കൽ.

മുഖ്യ തെരെഞ്ഞെടുപ്പ് കമീഷനെ നിയമിക്കാനുള്ള സമിതിയിൽ  നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ട് നിയമം പാസാക്കിയിട്ടുള്ളത് .തെരെഞ്ഞെടുപ്പ് കമീഷനെ സ്വൻ 6തം വരുതിയിലാക്കാന് ഭാവിയിൽ തെരെഞ്ഞെടുപ്പ് തന്നെ പ്രഹസനമാക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നു ഡാന്റീസ് കൂനാനിക്കൽ കൂട്ടിച്ചേർത്തു.

വ്യപസ്ഥാപിത സ്ഥാപനങ്ങളിലെല്ലാം ബിജെപി ചായ്‌വുള്ളവരെ തിരുകി കയറ്റി ജനാധിപത്യ വ്യവസ്ഥ തന്നെ അപകടത്തിലാക്കാനുള്ള സൃഗാല തന്ത്രമാണ് ഗ്യാനേഷ് കുമാറെന്ന ട്രോജന് കുതിരയെ വച്ച് കൊണ്ട് ബിജെപി കാട്ടിക്കൂട്ടുനിന്നതു .സമരം ചെയ്യുവാനുള്ള അവകാശം പോലും ഇന്ന് അപകടത്തിലാവുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളതെന്നും ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്നും ഡാന്റീസ്  കൂനാനിക്കൽ ചൂണ്ടിക്കാട്ടി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version