Kerala

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം: സര്‍ക്കാരിനെതിരെ കെസിബിസി

Posted on

കൊച്ചി: മദ്യ-ലഹരി വിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി കെസിബിസി പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. മദ്യശാലകളുടെ പെരും പ്രളയത്തിലാണ് സംസ്ഥാനമെന്ന് വിമര്‍ശിക്കുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു. ബാറുകളുടെ എണ്ണം 29 മാത്രമായിരിക്കെ 2016ല്‍ ഒരുതുള്ളി മദ്യം പോലും കൂടുതല്‍ അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.

അധികാരത്തിലെത്തിയപ്പോള്‍ അവരുടെ നയം മദ്യവര്‍ജ്ജനമായി. രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകള്‍, 337ലധികം ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍, 5071 ഓളം കള്ളുഷാപ്പുകള്‍ തുടങ്ങി മദ്യശാലകളുടെ പെരുംപ്രളയത്തിലാണ് സംസ്ഥാനം എന്ന് സര്‍ക്കുലറില്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version