Kerala
കെ സിക്ക് പിന്തുണ വ്യക്തമാകുന്ന ലിസ്റ്റ്; പുറത്തായത് യഥാർത്ഥ രേഖയല്ലെന്ന് മുകുൾ വാസ്‌നിക്
ന്യൂഡല്‍ഹി: കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ ഉൾപ്പെടെ വ്യക്തമാക്കുന്ന ലിസ്റ്റിനെ തള്ളി എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട ചിത്രം യഥാര്‍ത്ഥ രേഖയല്ലെന്ന് മുകുൾ വാസ്നിക് പറഞ്ഞു. നിരീക്ഷകരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും നിരീക്ഷക സംഘാംഗം അജയ് മാക്കനും പ്രതികരിച്ചു.
എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകണം എന്നാണ് നിരീക്ഷകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ അറിയിച്ചത്.