Kerala

മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ല; കെ സി വേണുഗോപാൽ

Posted on

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

താല്‍പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൂടെയെന്ന ചോദ്യത്തോട് ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലും കെ സി വേണുഗോപാല്‍ ആശങ്ക പ്രകടിപ്പിച്ചു. കോഴിക്കോട്ടെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും കൃത്യമായ മറുപടി നല്‍കിയില്ലെന്നും തെരഞ്ഞെടുപ്പ് സുതാര്യത നഷ്ടപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി ഡിപ്പാര്‍ട്‌മെന്റ് ആണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version