Kerala

എഐസിസി ചുമതലയൊഴിഞ്ഞ് കെ സി വേണുഗോപാല്‍ കേരളത്തിലേക്ക് വരുന്നു

Posted on

ന്യൂഡല്‍ഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, കെ സി വേണു​ഗോപാൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോർട്ടുകൾ.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. പാർട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ആസ്ഥാനത്ത് ഊർജ്ജിതമായ ചർച്ചകളാണ് നടക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ലക്ഷ്യമിട്ട് കെസി വേണുഗോപാല്‍ കൂടി എത്തുന്നത്. സംസ്ഥാനത്ത് നിരവധി നേതാക്കള്‍ പാര്‍ട്ടിക്ക് ഇപ്പോഴുണ്ടെന്ന് പറയുമ്പോഴും, യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനും കണ്ണുണ്ടെന്നാണ് കോണ്‍ഗ്രസ് അകത്തളങ്ങളിലെ വര്‍ത്തമാനം.

കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയില്‍ കെ സി വേണുഗോപാല്‍ പക്ഷം പിടിമുറുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version