Kerala

കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ:2 പേരുടെ നില ഗുരുതരം

Posted on

കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 37 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവർക്കും വയറു വേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു.

35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനെതിയ തിരൂർ സ്വദേശികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഞാറാഴ്ച രാതി 11.30 ന് കട്ടപ്പന ടൗണിൽ സിവിൽ സ്റ്റേഷന് സമീപം കട്ടപ്പന – കുട്ടിക്കാനം സംസ്‌ഥാന പതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്നാണ്

ഇവർ മന്തി കഴിച്ചത്. ഭക്ഷണം കഴിച്ച് അവശരായ 37 പേരെ ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായ രണ്ട് പേരെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജിൽ വിദഗ്ദ്ധചികിത്സായി മാറ്റി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version