Kerala
കാസർഗോഡ് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും: 10 പേര്‍ ആശുപത്രിയില്‍
കാസർഗോഡ് സംഗീത പരിപാടിക്കിടെ വൻ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ ആശുപത്രിയില്‍.
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.
പരിപാടി നടക്കുന്ന വേദിയിലും പുറത്തും നൂറു കണക്കിന് ആൾക്കാർ വന്നത് തിരക്ക് കൂടുവാൻ ഇടയാക്കി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചക്കുകയാണ്. തിരക്ക് നിയന്ത്രണാതീതമായതോടെ സംഗീത പരിപാടി പിന്നീട് അവസാനിപ്പിച്ചു. പൊലീസിൻ്റെ നിർദേശപ്രകാരമാണ് പരിപാടി അവസാനിപ്പിച്ചത്.
നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. കാസർകോട് പുതിയ ബസ്റ്റാൻ്റിന് സമീപമുള്ള മൈതാനത്താണ് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ഇതും തിക്കും തിരക്കും ഉണ്ടാകാൻ കാരണമായി.