Kerala
ആർഭാടത്തിന്റേയും ആഡംബരത്തിന്റെയും ഓണകാലത്ത് കരുതലോണവുമായി വാഴൂർ സെന്റർ മാർത്തോമ്മാ യുവജനസഖ്യം; നാളെ ഉച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന ഓണാഘോഷത്തിൽ റവ. സന്ദേശ് ജേക്കബ് തോമസ് മുഖ്യാതിഥിയാകും
മുണ്ടക്കയം: വാഴൂർ സെന്റർ മാർത്തോമാ യുവജന സഖ്യത്തിന്റെ ഓണാഘോഷം കരുതലോണം( ഓണം മറ്റുള്ളവരെ കരുതുന്നതിലൂടെ) നാളെ നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു പുഞ്ചവയൽ ജെറുശലേം മാർത്തോമാ പള്ളിയിൽ നടക്കും. സെന്റർ പ്രസിഡന്റ് റവ. അലക്സ് എ. മൈലച്ചൽ അധ്യക്ഷത വഹിക്കും.
നവാഭിഷിക്തനായ റവ. സന്ദേശ് ജേക്കബ് തോമസ് മുഖ്യാതിഥിയാകും.
സെന്ററിലെ യുവജനങ്ങൾ പങ്കെടുക്കും.