India

കറുകച്ചാൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ റോവർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Posted on

 

കറുകച്ചാൽ: എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ റോവർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ എസ്. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മനു പി. നായർ സ്വാഗതം ആശംസിച്ചു.

സ്കൗട്ട് കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷൻ സെക്രട്ടറി അജയൻ പി.എസ് സ്കൗട്ട് സന്ദേശം നല്കി. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല, ചമ്പക്കര എൻ.എസ്.എസ്. സംയുക്ത കരയോഗം പ്രസിഡന്റ് അശോക് കുമാർ ബി.,

എൻ.എസ്.എസ്. ബി.എച്ച്.എസ്. ഹെഡ്മാസ്റ്റർ എൻ. ബിജുകുമാർ, സ്റ്റാഫ് പ്രതിനിധി ബിന്ദു ആർ. നായർ, റോവർ സ്കൗട്ട് ലീഡർ പ്രഭാത് ശ്രീധർ എന്നിവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ഇൻവെസ്റ്റിച്ചർ സെറിമണിയും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version