Kottayam
കറുകച്ചാൽ ഗവൺമെന്റ് ആശുപത്രിയിൽ പാരസെറ്റമോൾ വേണേലും നിൽക്കണം കുറഞ്ഞത് 2 മണിക്കൂർ ക്യൂ! വലഞ്ഞ് രോഗികൾ
കറുകച്ചാൽ: ഗവൺമെന്റ് ആശുപത്രിയിൽ മരുന്ന് വാങ്ങി പുറത്ത് എത്തണമെങ്കിൽ മണിക്കൂറുകൾ എടുക്കും. ആധുനിക സജ്ജീകരണങ്ങൾ എല്ലാമുള്ള ആശുപത്രിയിൽ ടോക്കൺ എടുക്കാനും ഡോക്ടറെ കാണാനും ഇത്രയും സമയം വേണ്ട എന്നുള്ളതാണ് യാഥാർഥ്യം.
പനിയുൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ് ആശുപത്രിയിൽ ഏറെയും. ഇവർ ഏറെ നേരം നിന്ന് മരുന്ന് വാങ്ങി പോകേണ്ട അവസ്ഥയാണ് നിലവിൽ. ഒരു ഫർമസിസ്റ്റ് മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. ഇതോടെ ക്യൂ മണിക്കൂറുകളിലേക്ക് നീളുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം.