India
കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയെന്ന് ടിവികെ
കരൂരില്‍ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേര് മരിച്ച സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ.
ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പരാമര്‍ശമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ അന്വേഷിച്ചാലും ടിവികെ മാത്രം കുറ്റക്കാരാകുമെന്നും അതിനാല്‍ കേന്ദ്രഏജന്‍സിയെ വച്ച് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് ടിവികെയുടെ ആവശ്യം.
റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കരൂരില്‍ നിന്ന് ഇന്നലെ രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓണ്‍ലൈന്‍ ആയി നേതാക്കളുടെ യോഗം വിളിച്ചു. ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ആദവ് അര്‍ജുന തുടങ്ങിയവര്‍ പങ്കെടുത്ത ഈ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.