India
കരൂർ അപകടം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.
വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശം.സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം.
ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു.
ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പൻറെ ഫോൺ പൊലീസ് പിടിച്ചെടുത്തു.