Kerala

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റം

Posted on

കണ്ണൂർ: പോളി ടെക്‌നിക്ക് കോളേജിൽ കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ടി ഒ മോഹനനും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്.

‘വയനാടിന്റെ ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല’ എന്ന പോസ്റ്റർ എസ്എഫ്ഐ ഉയർത്തിയിരുന്നു. അതിൽ വിശദീകരണം നൽകാൻ ടി ഒ മോഹനൻ ശ്രമിക്കുന്നതിനിടെയാണ് വാദപ്രതിവാദങ്ങളിലേക്ക് കാര്യങ്ങൾ നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version