Kerala
കണ്ണൂരില്‍ വീട്ടില്‍ പ്രസവം; യുവതി കുഴഞ്ഞു വീണു മരിച്ചു
കണ്ണൂര്‍: ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം.
ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവത്തിനു പിന്നാലെ തളര്‍ന്നു വീണ യുവതിയെ ജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഒരു മാസം മുന്‍പാണ് ജെസ്വീന, ഭര്‍ത്താവ് റസികൂല്‍, നാലുവയസ്സുകാരനായ മകന്‍ ജോഹിറുല്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പം മാലോട്ടെ വാടക വീട്ടില്‍ താമസം തുടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.