Kerala

കണ്ണൂരിൽ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ്; മകന്റെ ഭാര്യ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ

Posted on

കണ്ണൂർ: കല്ല്യാട്ടെ മോഷണക്കേസിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടുടമയായ സുമതയുടെ മകന്‍ സുഭാഷിന്‍റെ ഭാര്യ ദർശിതയാണ് കൊല്ലപ്പെട്ടത്. ദർശിതയുടെ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. 30 പവൻ സ്വർണവും 4 ലക്ഷം രൂപയുമാണ് കല്യാട്ടെ വീട്ടിൽ നിന്ന് കാണാതായത്.

വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലിസ് നി​ഗമനം. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോ​ഗിച്ചതെന്നാണ് സൂചന. കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട്‌ പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പൊലീസിന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version