Kerala

ഒരു കല്ലറയിൽ രണ്ട് മൃതദേഹം, ഒന്ന് പായയിൽ പൊതിഞ്ഞ നിലയിൽ! അന്വേഷണം

Posted on

കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ മൃതദേഹത്തിന് സമാനമായ വസ്തു കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ നിലയിൽ ദുരൂഹമായ വസ്‌തു കണ്ടെത്തിയത്.

ഉടൻ തന്നെ പള്ളി ഭാരവാഹികൾ പോലീസിനെ വിവരമറിയിച്ചു. ക്രിസ്‌തീയ ആചാര പ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലെന്നും അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പോലീസിൽ പരാതി നൽകിയതെന്നും പള്ളി വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version