Kerala
കണ്ണൂരിൽ ആദ്യരാത്രി നവവധുവിന്റെ 30 പവൻ കവർന്നത് വരന്റെ ബന്ധു
കണ്ണൂർ : കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിനത്തിൽ നവവധുവിന്റെ 30 പവൻ സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ.
വരന്റെ ബന്ധുവാണ് പിടിയിലായത്. വേങ്ങാട് സ്വദേശി വിപിനിയാണ് (46) പിടിയിലായത്. സ്വർണത്തോടുള്ള ഭ്രമം കൊണ്ടാണ് താൻ മോഷ്ടിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി സ്വർണം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പലിയേരി സ്വദേശി എ കെ അർജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ചയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.