Kerala
എം പി യായി വിലസാന്‍ തന്നെയാണ് തീരുമാനം; എം വി ജയരാജനെതിരെ സി സദാനന്ദൻ
കണ്ണൂര്‍: സിപിഎം നേതാവ് എം വി ജയരാജന് മറുപടിയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്. എം പി യായി വിലസാന്‍ തന്നെയാണ് തീരുമാനം. തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാന്‍ വൈകി. എം പിയായി വിലസുന്നതു തടയാന്‍ താങ്കള്‍ മതിയാവില്ലല്ലോ സഖാവേ. സഖാവിന്റെ സൈന്യവും പോരാതെ വരും. സി സദാനന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സദാനന്ദന് വധശ്രമക്കേസുമായി ബന്ധപ്പെട്ട്, കമ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്ന് എം വി ജയരാജന് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.
കമ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങള്‍ നേതാക്കള്‍ ബോംബും വാളും മഴുവും നല്കി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. സദാനന്ദന് അഭിപ്രായപ്പെട്ടു.