Kerala
കാനത്തില്‍ ജമീലയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമസഭ
തിരുവനന്തപുരം: അന്തരിച്ച കാനത്തില്‍ ജമീല എംഎല്‍എക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമസഭ. സ്പീക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചന പ്രസംഗം നടത്തി.
പൊതുസമൂഹത്തിന് നികത്താന്‍ ആവാത്ത നഷ്ടമാണ് കാനത്തില്‍ ജമീലയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ അതേ ഗൗരവത്തോടെ സഭയില്‍ അവതരിപ്പിച്ചു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്താണ് എല്ലാ കാലത്തും ജമീല ഉണ്ടായിരുന്നത്.