Kerala

കലാഭവൻ മണിയുടെ സ്മാരകം വൈകുന്നു: ആർഎൽവി രാമകൃഷ്ണൻ

Posted on

ചാലക്കുടി: അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സ്മാരകം വൈകുന്നതിൽ ദുഃഖമുണ്ടെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ്മാരകം വൈകുന്നതെന്നും അദ്ദേഹം പറയുന്നു. തർക്കമില്ലാതെ സ്മാരകം വരണമെന്നും ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് സ്മാരകത്തിനായി പ്രവർത്തിക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു.

സ്മാരകം നിർമിക്കുന്നത് വലിച്ചുനീട്ടരുതെന്നും അദ്ദേഹം പറഞ്ഞു. കലാഭവൻമണിയുടെ സ്മാരക പ്രഖ്യാപനം സർക്കാർ നടത്തി പത്തു വർഷം പിന്നിട്ടിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല. മണിയുടെ പത്താം ചരമവാർഷികമാണ് ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version