Kerala
ശബരിമല മണ്ഡല തീർത്ഥാടനം :കടപ്പാട്ടൂർ ഇടത്താവള ഒരുക്കങ്ങൾ അവലോകനം ചെയ്തു
പാലാ :ശബരിമല മണ്ഡലകാലത്തെ പ്രധാന ഇടത്താവളമായി കടപ്പാട്ടൂർ അമ്പലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി .ജോസ് കെ മാണി എം പി യുടെ അധ്യക്ഷതയിൽ കൂടു അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു .
പോലീസ് ;എക്സൈസ് ;ഭക്ഷ്യ സുരക്ഷാ വകുപ്പ് ;ലീഗൽ മെട്രോളജി ;എം എൽ എ ഓഫിസ് ;വ്യാപാരി വ്യവസായി .;ഫയർ ഫോഴ്സ് ;തുടങ്ങിയ വിവിധ വകുപ്പുകൾ സംബാധിച്ചെങ്കിലും ,പി ഡബ്ലിയൂ ഡി ;കെ എസ് ആർ ടി സി ;കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തില്ല .
യോഗത്തിൽ ജോസ് കെ മാണി അധ്യക്ഷത വഹിച്ചു .പാലാ ചെയർപേഴ്സൺ മായ രാഹുൽ ;ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിൾ ;തുടങ്ങിയവർ പങ്കെടുത്തു.പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ;അനധികൃത കച്ചവടം ;ട്രാഫിക് ബ്ലോക്ക് ;അയ്യപ്പന്മാരുടെ സ്നാനം തുടങ്ങിയവയിൽ ശ്രദ്ധ പഠിപ്പിക്കുവാൻ യോഗം തീരുമാനിച്ചു .