Kerala
നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ ടി ജലീല്‍
മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണയിലേക്ക് മാറുമെന്നത് ഓരോരുത്തരുടെ ഊഹാപോഹം. കഥകള്‍ ഓരോന്ന് മെനയുകയാണ്. ഇപ്പോള്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടേണ്ട തക്കതായ കാരണങ്ങള്‍ ഇല്ല. കുറ്റിപ്പുറത്ത് ലീഗിനെതിരെ മത്സരിച്ചപ്പോള്‍ തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. മത്സരിക്കണ്ട എന്ന് തീരുമാനിച്ച ആളോട് മറ്റൊരു സ്ഥലത്തു പോയി മത്സരിക്കണം എന്ന് പറയില്ലല്ലോയെന്നും കെ ടി ജലീല്‍ പറഞ്ഞു.