Kerala
സതീശന്‍ മുനമ്പം നിവാസികളെ വഞ്ചിച്ചു,10-ാം നാള്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീണ് തകർന്നു; കെ. സുരേന്ദ്രന്‍
സത്യപ്രതിജ്ഞചെയ്തു 10 ദിവസം ആകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീണു തകർന്നിരിക്കുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.
തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതൊക്കെ ചങ്ക് തൊടാതെ വിഴുങ്ങാൻ പോകുന്നു. അതിന് ഉദാഹരണം ആണ് മുനമ്പം വിഷയം. വഖഫിന്റെ കരാള ഹസ്തങ്ങളിൽ കുടുങ്ങിപ്പോയവരുടെ പ്രധാന പ്രശ്നമായിരുന്നു.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ അധികാരത്തിൽ കയറിയാൽ 10 മിനിട്ടിനുള്ളിൽ പരിഹരിക്കും എന്നാണ് പറഞ്ഞതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.