Kerala
അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം; കെ സുധാകരൻ
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം. കെപിസിസി പ്രസിഡന്റിനെ വരേം ചോദ്യം ചെയ്തേക്കും.
പോറ്റിയെ കയറ്റിയത് UDF എന്നത് മുഖ്യമന്ത്രിയുടെ ആരോപണം. പലരും വായിൽ തോന്നിയത് വിളിച്ചു പറയും. അന്വേഷണത്തിൽ എല്ലാം പുറത്ത് വരും. സ്വർണ്ണക്കൊള്ള UDF ന് ബൂമറാങ് ആകില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.