Kerala
അൻവർ സ്വതന്ത്രനായി മത്സരിച്ചാൽ യുഡിഎഫിന് തിരിച്ചടിയുണ്ടാകും; കെ സുധാകരൻ
കണ്ണൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. അന്‍വര്‍ യുഡിഎഫിൽ എത്തിയാൽ മുതല്‍ക്കൂട്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ