Kerala

സുധാകരന്‍റെ പ്രശ്നത്തിൽ ഹൈക്കമാൻഡ് പരിഹാരം കാണും: എം കെ രാഘവൻ

Posted on

കോഴിക്കോട്: കെ സുധാകരനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹൈക്കമാൻഡിന്റെ പരിഗണനയിലെന്ന് എം കെ രാഘവൻ എം പി. വിഷയത്തിൽ ഹൈക്കമാൻഡ് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പട്ടിക എല്ലാ കാലത്തും വൈകാറുണ്ട്. തെരഞ്ഞെടുപ്പ് ഫലമാണ് മുഖ്യമെന്നും എം കെ രാഘവൻ പറഞ്ഞു.

അതേസമയം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പാർട്ടി വിടാനൊരുങ്ങുകയാണ് കെ സുധാകരൻ.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണിൽ വിളിച്ചതായും ‘നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം’ എന്ന് കെ സുധാകരൻ അറിയിച്ചതായുമാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version