Kerala
സ്ഥാനാർഥിയാകാൻ മോഹം; കെ സുധാകരനുമായി അനുനയ നീക്കത്തിന് കോൺഗ്രസ്; ഫ്ളാറ്റിലെത്തി കൂടിക്കാഴ്ച്ച നടത്തി സണ്ണി ജോസഫ്
തിരുവനന്തപുരം: എംപിമാരായ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും സന്ദര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതൃത്വവുമായി അതൃപ്തിയില്‍ കഴിയുന്ന കെ സുധാകരനെ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇവരെയും സണ്ണി ജോസഫ് കണ്ടത്.
കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീതായിരുന്നു സണ്ണി ജോസഫ് നല്‍കിയത്. അനുകൂല നിലപാടില്ലാത്തതിനാല്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് കെ സുധാകരന്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാകുമെന്ന് സണ്ണി ജോസഫ് ഇരുവരെയും ധരിപ്പിച്ചതായാണ് സൂചന.