Kerala
പഴയ ചില തെറ്റുകള്‍ തിരുത്തി കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയാണെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ
തിരുവനന്തപുരം: പഴയ ചില തെറ്റുകള്‍ തിരുത്തി കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയാണെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ.
അതിന്റെ മാറ്റങ്ങള്‍ ജനങ്ങളിൽ കാണാന്‍ കഴിയുന്നുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ ഭരണവിരുദ്ധ വികാരമുണ്ട്. ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, വികസനമില്ല.
ഒരു വിഷനില്ലാത്ത രീതിയിലുള്ള ഭരണമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ശബരീനാഥൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ശബരീനാഥൻ്റെ പ്രതികരണം.
തിരുവനന്തപുരത്ത് തന്നെ പല സ്ഥലങ്ങളിലും പോകുമ്പോള്‍, നിങ്ങള്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചല്ലോ, നല്ല സ്ഥാനാര്‍ത്ഥികളാണ് എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ നഗരത്തിന്റെ പരിച്ഛേദം പോലുമുണ്ട്.
ടെക്കി മുതല്‍ ആശാവര്‍ക്കര്‍ വരെ നമ്മുടെ പാനലില്‍ ഉണ്ട്. അതിനെയെല്ലാം ജനങ്ങള്‍ വളരെ പോസിറ്റീവായാണ് കാണുന്നത്’, ശബരീനാഥൻ പറഞ്ഞു.