Kerala

ബിജെപിയില്‍ പിന്നാക്കകാര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞു വരുന്നു; നേതൃത്വത്തെ വിമര്‍ശിച്ച് കെ എസ് രാധാകൃഷ്ണന്‍

Posted on

കോഴിക്കോട്: കേരളത്തിലെ ബിജെപിയില്‍ പിന്നാക്കകാര്‍ക്ക് പ്രാതിനിധ്യം കുറഞ്ഞുവരുന്നുവെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന നേതൃസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെ തമാശരൂപത്തില്‍ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി സംഘടനാരീതികള്‍ക്കെതിരെ അദ്ദേഹം നടത്തിയത്.

ബിജെപി കോര്‍കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. യുഡിഎഫില്‍ നിന്നാണ് താന്‍ ബിജെപിയിലെത്തിയത്. യുഡിഎഫില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് മുന്‍കാലങ്ങളില്‍ പ്രാതിനിധ്യം നല്‍കിയിരുന്നില്ലെങ്കിലും ബിജെപിയില്‍ നല്‍കിയിരുന്നു.

അതാണിപ്പോള്‍ കുറഞ്ഞുവരുന്നതെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ കെ എസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത അതൃപ്തിയിലാണ് കെ എസ് രാധാകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version