Kerala

കെ റെയില്‍ അടഞ്ഞ അധ്യായം; ബിനോയ്‌ വിശ്വം

Posted on

ന്യൂഡല്‍ഹി: കെ റെയില്‍ അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിവേഗ റെയില്‍ ഉണ്ടാവും. അത് ഏത് പദ്ധതിയായാലും കുഴപ്പമില്ല. കേരള സര്‍ക്കാരിന് പിടിവാശിയൊന്നുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘പേരല്ല വിഷയം. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ ഉചിതമായ മാര്‍ഗം വേണം. സ്ഥലലഭ്യതയാണ് കേരളത്തിന്റെ പ്രശ്‌നം. ജനജീവിതത്തെയും അവരുടെ കൃഷിയിടങ്ങളെയും വാസസ്ഥലങ്ങളെയും ബാധിക്കാതെ ഏറ്റവും ചുരുങ്ങിയ സ്ഥലവിനിയോഗത്തില്‍ ഏറ്റവും വേഗതയേറിയ യാത്രാ മാര്‍ഗമാണ് വേണ്ടത്. തര്‍ക്കങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്’, ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version